Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Injured

Alappuzha

സ്‌​കൂ​ട്ട​റി​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞ് നാ​ലു പേ​ർക്കു പ​രി​ക്ക്

തു​റ​വൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ യു ​ടേ​ൺ എ​ടു​ക്ക​വേ സ്‌​കൂ​ട്ട​ർ ഇ​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞു നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഓ​ട്ടോ ഡ്രൈ​വ​ർ വ​ള​യം​ഗ​ലം എ​സ്എ​ൻ​ജി​എം സ്‌​കൂ​ളി​നു സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നാ​യ ഓ​മ​ന​ക്കു​ട്ട​ൻ (55), ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​ര​ൻ പൊ​ൻ​വേ​ലി​ക്കോ​ള​നി​യി​ൽ ര​ഘു (54), സ്‌​കൂ​ട്ട​ർ യാ​ത്രി​ക​രാ​യ മ​റ്റു ര​ണ്ടു പേ​രു​മാ​ണ് പ​രി​ക്കേ​റ്റ് തു​റ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​ത്. വി​ഷു ദി​ന​ത്തി​ൽ രാ​വി​ലെ 10.20ന് ​തു​റ​വൂ​ർ ബ​സ് സ്‌​റ്റോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

തു​റ​വൂ​ർ ക​വ​ല​യി​ൽ നി​ന്ന് തെ​ക്കോ​ട്ടു വ​ന്ന് യു ​ടേ​ൺ എ​ടു​ക്ക​വേ പി​ന്നാ​ലെ​യെ​ത്തി​യ സ്‌​കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഓ​ട്ടോ​യി​ൽ​നി​ന്ന് ഏ​റെ​നേ​രം പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തു​റ​വൂ​രി​ലെ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​തു​വ​ഴി ക​ട​ന്നു​പോ​യ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഏ​റെ​നേ​രം ഗ​താ​ഗ​തവും ത​ട​സ​പ്പെ​ട്ടു.

Latest News

Corehub Up